Contact Us : +91 (0)484 - 2977781, 9497577181
SUPPORT
ACTIVITIES
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി ഇടക്കൊച്ചി അക്വിനാസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്,കോളേജിലേക്ക് നൂറ് സ്റ്റീൽ ഗ്ലാസ്സുകൾ സംഭാവന ചെയ്തു. എൻ. എസ് എസ്. വോളൻ്റിയർ സെക്രട്ടറിമാരായ ഗൗരി എസ്. പണിക്കർ, അങ്കിത്, ഫ്രാൻസിസ് റെയ്മോൻ, ജോർജ് ബ്ലെയ്സ് എന്നിവരിൽ നിന്ന് കോളേജ് മാനേജർ റവ.ഫാ. ഡോ. മരിയൻ അറയ്ക്കൽ, കോളേജിനുവേണ്ടി ഗ്ലാസുകൾ ഏറ്റുവാങ്ങി.എൻ. എസ്.എസ്. വോളൻ്റിയേഴ്സ് സ്വയം പണം സ്വരൂപിച്ചാണ് ഈ സംരംഭം നടപ്പാക്കിയത്. 2024 ജൂൺ 5 പരിസ്ഥിതിദിനത്തിൽ യുണിസെഫുമായി സഹകരിച്ച് കോളേജിലെ മുഴുവൻ എൻ.എസ്.എസ്. വോളൻ്റിയേഴ്സും കടവന്ത്ര ഉദയാ കോളനിയിൽ നടക്കുന്ന ശുചീകരണപ്രവർത്തനത്തിൽ പങ്കാളികളായി. കൂടാതെ എൻ.എസ്.എസ്.ദത്ത് സ്കൂളുകളായ ഗവ. എച്ച്.എസ്. ഇടക്കൊച്ചി, ഗവ. എൽ.പി.എസ്.പാവുമ്പായിമൂല എന്നിവിടങ്ങളിൽ പരിസ്ഥിതിദിനത്തിൽ നടുന്നതിനുള്ള പനിനീർ ചാമ്പത്തൈ പ്രധാനാധ്യാപകർക്ക് എൻ.എസ്.എസ് വോളൻ്റിയേഴ്സ് കൈമാറി.